Tuesday, 7 June 2011

കോണ്‍ഗ്രസ്സും അഴിമതിയും

കോണ്‍ഗ്രസ്സും അഴിമതിയും .....
എന്തൊരു നല്ല നാടാണു നമ്മളുടെത്...  എന്നും എവിടെയും അഴിമതി ... സ്പെക്ട്രും മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്  തുടങ്ങി നമ്മള്‍ അങ്ങനെ മുന്നേറുന്നു. കള്ളപണക്കാരും   കള്ള സ്വാമിമാരും ഒക്കെ സമരം ചെയ്യുന്നു അഴിമതി വേണ്ട, ആരും അത് ചെയ്യരുത് അത് ഞങ്ങള്‍ ചെയ്തോളാം എന്ന മട്ടില്‍. എന്ത് രസം കാണാനും കേള്‍കാനും. മന്‍മോഹന്‍ ആയ കാലത്തൊരു നല്ല മിടുക്കന്‍ ഓഫീസറും അദ്യാപകാനും ആയിരുന്നെന്നു കേട്ടിട്ടുണ്ട് ഇപ്പോള്‍ എന്ത് പറ്റിയോ ആവോ? പാവം ഒന്നും ചെയ്യാനും പറയാനും വയ്യാതെ വിദേശരാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്നു. അവിടെ സമ്മേളനം ഇവിടെ ഉച്ചകോടി അങ്ങനയോക്കെ ആയി .. നാട്ടിലോ എല്ലാം തോന്നിയ പടി ആര്‍ക്കും ഒന്നിനും ഒരു നിശ്ചയവും ഇല്ലാത്ത മാതിരി... 
നമ്മുടെ രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടി തരാന്‍ അന്നത്തെ കോണ്‍ഗ്രസുകാര്‍ ഒത്തിരി ചവിട്ടും തുപ്പും ഒക്കെ കൊണ്ടിട്ടുണ്ട് സത്യം തന്നെ. എന്നാല്‍ പിന്നാരും കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നേ ഇല്ല.